കോണ്‍സ്റ്റബിള്‍ : 1500 ഒഴിവുകൾ
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയിലെ 1500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രായം: 01.08.2019-ന് 18-23 വയസ്സ്. (സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും). .
ശമ്പളം: 21,700-69,100 രൂപ. യോഗ്യത: 1.എസ്.എസ്.എല്‍.സി./തത്തുല്യം
2. ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി.ഐ./ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടുവര്‍ഷ ഐ.ടി.ഐ. ഡിപ്ലോമ.
വിശദ വിവരങ്ങൾ www.bsf.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.