9212 കോൺസ്‌റ്റബിൾ ഒഴിവുകൾ : സിആർപിഎഫ് അപേക്ഷ ക്ഷണിച്ചു

Share:

സെൻട്രൽ റിസർവ്‌ പൊലീസ്‌ ഫോഴ്‌സ്‌ (CRPF) കോൺസ്‌റ്റബിൾ (ടെക്‌നിക്കൽ, ട്രേഡ്‌സ്‌മാൻ) തസ്‌തികയിലെ 9212 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഒഴിവുകൾ : പുരുഷന്മാർ – 9105 , സ്‌ത്രീകൾ- 107
ഡ്രൈവർ –- 2372, മോട്ടോർ മെക്കാനിക്‌ വെഹിക്കിൾ –- 544, കോബ്ലർ–- 151, കാർപെന്റർ –- 139, ടെയ്‌ലർ –-242, ബ്രാസ്‌ ബാൻഡ്‌ – -172, പൈപ്പ്‌ ബാൻഡ്‌–-51, ബഗ്ലർ – -1340, ഗാർഡനർ–-92, പെയിന്റർ –- 56, കുക്ക്‌ / വാട്ടർ കാരിയർ –- 2475, വാഷർമാൻ–-406, ബാർബർ –- 303, സഫായ്‌ കർമചാരി – -824, ഇലക്‌ട്രീഷ്യൻ–-4 എന്നിങ്ങനെയാണ്‌ അവസരം.

കേരളത്തിൽ പുരുഷന്മാരുടെ 254 ഉം സ്‌ത്രീകളുടെ അഞ്ചും ഒഴിവാണുള്ളത്‌.

യോഗ്യത: പത്താം ക്ലാസ്‌ ജയം.
പ്രായം: ഡ്രൈവർ :- 21–-27, മറ്റുള്ളവ : 18–-23.

ഓൺലൈൻ എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേർഡ്‌ ടെസ്‌റ്റ്‌, ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്‌, ട്രേഡ്‌ ടെസ്‌റ്റ്‌, വൈദ്യപരിശോധന എന്നിവയുണ്ടാവും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ : കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം .
അപേക്ഷ മാർച്ച്‌ 27 മുതൽ അയക്കാം.
അവസാന തീയതി: ഏപ്രിൽ 25.
കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷ ജൂലെെ ഒന്നു മുതൽ 13 വരെ.
വിശദവിവരങ്ങൾക്ക്‌ http://www.crpf.gov.in കാണുക.

Share: