യൂത്ത് ക്ലബ്ബ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാകുന്നു

Share:

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിത ക്ലബ്ബുകള്‍, യുവകാര്‍ഷിക ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ്‌ജെന്റര്‍ ക്ലബ്ബുകള്‍ എന്നിവക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

നിലവില്‍ അഫിലിയേഷനുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തണം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച യുവാ ക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അതത് ജില്ലാ യുവജന കേന്ദ്രങ്ങള്‍ വഴിയാണ് നടത്തേണ്ടത്. ഓണ്‍ലൈന്‍ ക്ലബ്ബ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗരേഖകള്‍ക്കും വിശദവിവരങ്ങള്‍ക്കും യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ജില്ലാ യുവജനകേന്ദ്രങ്ങളുമായി ബന്ധപ്പെടുകയോ ചെയ്യണം.

ഫോണ്‍; 0471 2733139, 2733777, 2733602.

Share: