ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

Share:

തിരുവനന്തപുരം:  സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇൻറർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും.
പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11ന് രജിസ്ട്രേഷൻ അവസാനിക്കും.

യോഗ്യത : എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം),

ഇൻറർവ്യൂവിന് പങ്കെടുക്കുന്നവർ പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

Share: