ഫോട്ടോജേണലിസം കോഴ്‌സ്:  സ്പോട്ട് അഡ്മിഷൻ മാർച്ച് 20ന്

Share:

എറണാകുളം : കേരള മീഡിയ അക്കാദമി കൊച്ചി സെൻറ റിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 11-ാം ബാച്ചിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ മാർച്ച് -20-ന് നടക്കും.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിൻറെ കാലാവധി.
ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ.
സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്.
പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കാക്കനാടുള്ള അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിൽ രാവിലെ 10ന് എത്തിച്ചേരണം.
ഫോൺ: 8281360360, 0484-2422275

Share: