ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

Share:

കോട്ടയം : ജില്ലാ വനിതാശിശുവികസന ഓഫീസിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവമെൻറ് ഓഫ് വുമണിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും . കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സർക്കാർ /സർക്കാരിതര ഐ.ടി ബേസ്ഡ് ഓർഗനൈസേഷൻ മേഖലകളിലുള്ള ഡാറ്റാ മാനേജ്‌മെൻറ് പ്രോസസ് ഡോക്യുമെൻറേഷൻ ആൻഡ് വെബ് ബേസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അനിവാര്യം.
താൽപര്യമുള്ളവർ ജില്ലാ വനിതാശിശുവികസന ഓഫീസർക്ക് ഫെബ്രുവരി 26ന് വൈകിട്ട് 5.15 നകം അപേക്ഷ നൽകണം.

വിശദവിവരങ്ങൾക്ക് ഫോൺ:  9446938500

Share: