പാക്കിംഗ് അസിസ്റ്റൻറ്/ ഇൻസ്പെക്ഷൻ സ്റ്റാഫ്

Share:

തിരുവനന്തപുരം: സെൻറ്ർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പാക്കിംഗ് അസിസ്റ്റൻറ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : പ്ലസ് ടു പാസായിരിക്കണം. ലേബൽ പ്രിഡിംഗ് യൂണിറ്റിൽ ഇൻസ്പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രതിമാസ വേതനം : 15,550 രൂപ

വാക് ഇൻ ഇൻറ്ർവ്യൂ സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ വച്ച് ഫെബ്രുവരി 22 , രാവിലെ 10.30 മുതൽ ഒരു മണി വരെ നടത്തും .
ഉയർന്ന പ്രായപരിധി: 50 വയസ്.

താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 8075688097.

Share: