പാക്കിംഗ് അസിസ്റ്റൻറ്/ ഇൻസ്പെക്ഷൻ സ്റ്റാഫ്

Share:

തിരുഃ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു പാക്കിംഗ് അസിസ്റ്റൻറ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി നിയമിക്കുന്നതിന് വാക് ഇൻ ഇൻറ്ർവ്യൂ നടത്തുന്നു.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ് .

യോഗ്യത : പ്ലസ് ടു പാസും ലേബൽ പ്രിഡിംഗ് യൂണിറ്റിൽ ഇൻസ്പെക്ഷൻ/ പാക്കിംഗ് അസിസ്റ്റൻറായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും .

വേതനം : പ്രതിമാസം 15,550 രൂപ

ഉയർന്ന പ്രായപരിധി: 50 വയസ്.

താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഫെബ്രുവരി 27-നു രാവിലെ 10.30 മുതൽ ഒരു മണിവരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
വാക് ഇൻ ഇൻറ്ർവ്യൂ തിരുവല്ലത്തുള്ള സി-ഡിറ്റ് മെയിൻ ക്യാമ്പസിലെ ഓഫീസിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: 8075688097.

Share: