തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Share:

തിരുഃ എൽ.ബി.എസ് സെൻറ ർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ സെൻററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) ഡി.സി.എ(എസ്) കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.
മാർച്ച് ആറാണ് അവസാന തീയതി.
കോഴ്‌സിൻറെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0471- 2560333.

Share: