തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

Share:

തിരുഃ ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജി.യിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിന് കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/എൻജിനിയറിങ് ബിരുദമാണ് യോഗ്യത. 20-35 ഇടയിലായിരിക്കണം പ്രായം. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി.

ഹാർഡ്‌വെയർ എൻജിനിയർക്ക് ഇലക്ട്രിക്കൽ/ഇലക്ട്രിക് & ഇലക്‌ട്രോണിക്‌സ് /കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദമാണ് യോഗ്യത. 21-35ന് ഇടയിലാവണം പ്രായം. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി.

അപേക്ഷകർ തിരുവനന്തപുരം മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം.

താൽപര്യമുള്ളവർ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ എൻ.യു.എൽ.എം. ഓഫീസു വഴി ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിംഗ് സ്‌കൂൾ, സയൻസ് & ടെക്‌നോളജി മ്യൂസിയം കാമ്പസ്, പി.എം.ജി. ജംങ്ഷൻ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ കോഴ്‌സിന് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0471-2307733, 9207133385.

Share: