സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

ഐ.എച്ച്.ആർ.ഡി സ്ഥാപനമായ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ  ആരംഭിക്കുന്ന പ്രതിമാസം 1,000 രൂപ സ്റ്റൈപ്പന്റോട് കൂടിയുളള സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ: യോഗ്യത എസ്.എസ്.എൽ.സി, മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുളള ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ/ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുളള സാമ്പത്തിക പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2307733, 9207133385.

Share: