സൈക്കോളജി അപ്രന്റീസ് ഒഴിവ്

Share:

കാസർഗോഡ് : പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ താത്കാലികമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു.

സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലുടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയും പ്രവൃത്തി പരിചയവും അഭിലഷണീയമായ യോഗ്യതകളാണ്.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 26 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍- 04985 237340.

Share: