കേരള പ്രവാസി : അംഗത്വ കാമ്പയിനും അദാലത്തും ആഗസ്റ്റ് ഒന്നിന്

Share:

കൊല്ലം: കേരള പ്രവാസി വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും അംഗത്വ കാമ്പയിനും അദാലത്തും ആഗസ്റ്റ് ഒന്നിന് രാവിലെ പത്തിന് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.

അദാലത്തിൽ പരിഗണിക്കപ്പെടേണ്ട ബോർഡിന്റെ അംഗത്വം, അംശാദായ അടവ്, പെൻഷൻ, ബോർഡ് നടപ്പാക്കിവരുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച് പ്രവാസികൾക്കുള്ള പരാതികൾ ഈ മാസം 26നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, പ്രവാസി വെൽഫെയർ ബോർഡ് ഹെഡ് ഓഫീസ്, രണ്ടാം നില, നോർക്ക സെന്റർ, ഗവ. ഗസ്റ്റ് ഹൗസിന് സമീപം, തൈക്കാട് പി.ഒ എന്ന വിലാസത്തിൽ അയക്കണം.

കവറിനു പുറത്ത് പ്രവാസി ക്ഷേമബോർഡ് അദാലത്ത് എന്ന് രേഖപ്പെടുത്തിയിരിക്കണം.

പരാതികൾ info@pravasiwelfarefund.org ലും അയക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.pravasiwelfarefund.org

ഫോൺ: 0471-2785500, 502, 503.

ബന്ധപ്പെട്ട രേഖകൾ സഹിതം എത്തിച്ചേരുന്ന അർഹതയുള്ള പ്രവാസികൾക്ക് അന്ന് അംഗത്വ വിതരണം നടത്തും.

Share: