പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Share:

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും ഇതര സംസ്ഥാനങ്ങളിൽ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്‌സുകളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് 2019-20 അദ്ധ്യായന വർഷത്തിലെ കേന്ദ്ര സർക്കാരിന്റെ ഇന്ത്യ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയായിരിക്കണം. നിർദിഷ്ട മാതൃകയിലുളള അപേക്ഷ സ്ഥാപനമേധാവി മുഖേനയാണ് നൽകേൺണ്ടത്. രക്ഷകർത്താവിന്റെ പേരിലുളള കുടുംബവാർഷിക വരുമാന സർട്ടിഫിക്കറ്റ്, അപേക്ഷകരുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ വിദ്യാർത്ഥി കോളേജിൽ പ്രവേശിച്ച് മൂന്ന് മാസത്തിനകം സമർപ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല.

അപേക്ഷാഫോറം www.scdd.kerala.gov.in ലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. അപേക്ഷകർ സ്ഥിരതാമസമുളള വീടിന്റെ പരിധിയിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്കാണ് അപേക്ഷ നൽകേണ്ടൺത്. ജില്ലാ പട്ടികജാതി വികസന ഓഫീസർമാരുടെ വിലാസം വെബ്‌സൈറ്റിൽ ലഭിക്കും.

Share: