പ്രോജക്ട് ഫെല്ലൊ, പ്രോജക്ട് അസിസ്റ്റന്റ് താത്ക്കാലിക നിയമനം

Share:

കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലൊ, പ്രോജക്ട് അസിസ്റ്റന്റ്, ബാംബു അസിസ്റ്റന്റ് താൽകാലിക നിയമനം. സ്റ്റാൻഡർഡിസേഷൻ ഓഫ് സസ്റ്റേനബിൾ ഹാർവെസ്റ്റിങ്ങ് മെത്തേഡ് ഓഫ് ജിഗ്ഗറ്റ് സ്പീഷീസ് എന്ന പദ്ധതിയിലേക്ക് ഒരു പ്രോജക്ട് ഫെല്ലൊയെ നിയമിക്കുന്നതിന് ജൂലൈ 15ന് രാവിലെ പത്തിന് ഇന്റർവ്യൂ നടക്കും.
ബി.ടി.എസ്.ജി പ്രോജക്ടിലേക്ക് മൂന്ന് പ്രോജക്ട് ഫെല്ലൊ ഒഴിവിലേക്ക് 18ന് രാവിലെ 10നും രണ്ട് ബാംബു അസിസ്റ്റന്റ്, ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് 19ന് രാവിലെ 10നും ഇന്റർവ്യൂ നടക്കും.

ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.

Share: