ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം

Share:

ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

മികച്ച വികലാംഗ ജീവനക്കാര്‍/സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വികലാംഗര്‍ക്ക് നിയമനം നല്‍കിയിട്ടുള്ള മികച്ച തൊഴില്‍ദായകര്‍/മികച്ച പ്ലേസ്‌മെന്റ് ഓഫീസര്‍, ഏജന്‍സി, വികലാംഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും, റോള്‍ മോഡല്‍ അവാര്‍ഡ്, വികലാംഗരുടെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ കണ്ടുപിടിച്ചവര്‍, വികലാംഗര്‍ക്ക് തടസ്സമില്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രകടനം നടത്തുന്നവര്‍, പുനഃരധിവാസ പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും മികച്ച ജില്ല, നാഷണല്‍ ഹാന്റിക്യാപ്ഡ് ഫിനാന്‍സ് ആന്റ് ഡെവലപ്‌മെന്റിന്റെ മികച്ച കോര്‍പ്പറേഷന്‍ ചാനലൈസിംഗ് ഏജന്‍സി, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ വ്യക്തികള്‍/കുട്ടികള്‍, മികച്ച ബ്രയിലി പ്രസ്, മികച്ച ഉപയോഗപ്രദമായ വെബ്‌സൈറ്റ്, വികലാംഗരെ ശാക്തീകരിക്കുന്നതിന് വിജയം വരിച്ച സംസ്ഥാനം, മികച്ച വികലാംഗ കായികതാരം എന്നീ വിഭാഗങ്ങളെയാണ് പരിഗണിക്കുന്നത്.

മുമ്പ് ദേശീയ അവാര്‍ഡ് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാഫാറവും മറ്റ് വിശദാംശങ്ങളും അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും www.sjdkerala.gov.in ലും ലഭിക്കും. വികലാംഗ ജീവനക്കാര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് വലിപ്പമുള്ള രണ്ട് ഫോട്ടോ (വ്യക്തിഗത അവാര്‍ഡുകള്‍ക്ക് മാത്രം), കൈവരിച്ച നേട്ടങ്ങളെ വിവരിക്കുന്ന സഹായകരമായ രേഖകള്‍ ബയോഡേറ്റയോടൊപ്പം, ഒരു പേജില്‍ കുറയാത്ത ഡ്രാഫ്റ്റ് സൈറ്റേഷന്‍, വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സമര്‍പ്പിക്കണം.

ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷയും വിശദ വിവരങ്ങളും ജൂലൈ 31 ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ ലഭിക്കണം

Share: