മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്

Share:

കോട്ടയം ജില്ലാ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികളോ നടത്തുന്ന എല്ലാത്തരം കോഴ്‌സുകളിലേക്കും കേന്ദ്ര/സംസ്ഥാനതല പ്രവേശന പരീക്ഷയില്‍ യോഗ്യത നേടി പഠനം നടത്തി വരുന്ന ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 20 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562503

Share: