മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്

Share:

കുടുംബശ്രീ വഴി നടപ്പാക്കുന്ന സൂക്ഷ്മസംരംഭ പദ്ധതിയിലേക്ക് കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25നും 50നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാം. പ്ലസ്ടുവാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

ചെറുകിട സംരംഭക മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.

അപേക്ഷ ആഗസ്റ്റ് മൂന്നിന് മുന്‍പ് കളക്ടറേറ്റില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാലിലോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ 0468 2221807 നമ്പരില്‍ ലഭിക്കും.

Share: