ട്രെയിനർ തസ്തികയിലേയ്ക്ക് അഭിമുഖം

Share:

തൃശൂർ  : സമഗ്രശിക്ഷ കേരള തൃശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേയ്ക്ക് ഒഴിവുള്ള ട്രെയിനർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജനുവരി 10 ന് തൃശൂർ ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ ഓഫീസിൽ അഭിമുഖം നടത്തുന്നു.

പങ്കെടുക്കുന്ന അധ്യാപകർക്ക് (ഗവൺമെന്റ് ആന്റ് എയിഡഡ് ) സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവന കാലാവധി ഉണ്ടായിരിക്കണം.

യോഗ്യരായവർ രാവിലെ 9.30ന് എസ്.എസ്.കെ. തൃശൂർ ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

കെ.എസ്.ആർ പാർട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും (വിദ്യാഭ്യാസ ഉപഡയറക്ടറുടെയും – എയിഡഡ് സ്കൂളാണെങ്കിൽ മാനേജരുടെ) മാതൃവകുപ്പിന്റെ നിരാക്ഷേപപത്രവും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. യോഗ്യത: Primary HM with PG/HSST/VHSST/HSST ( jr.)/HST/Primary Teachers.

ഫോൺ: 0487 2323841

Share: