ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം

Share:

എറണാകുളം : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 അധ്യയനവർഷം കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം, ബി.എഡ് യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്. പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയും അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയവുമായിരിക്കും പ്രവർത്തി സമയം. ശമ്പളം മണിക്കൂറിന് 500 രൂപ (ഒരു വിഷയത്തിന് ഒരു മാസം പരമാവധി 8000 രൂപ വരെ). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ -9446136807, 0484-2998101.

Share: