ട്യൂഷൻ അധ്യാപികയുടെ ഒഴിവ്

കോട്ടയം : ളാലം പട്ടികജാതി വികസന വകുപ്പിനു കീഴിൽ പാലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് താൽക്കാലിക പാർട്ട് ടൈം ഗണിതം ട്യൂഷൻ അധ്യാപികയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാത്തമാറ്റിക്സ് ബി.എഡ.് ബിരുദമുള്ള യുവതികൾക്ക് അപേക്ഷിക്കാം.
യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് എട്ട് അഞ്ചുമണിക്കകം പാലാ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ളാലം ബ്ലോക്ക് പട്ടികജാതി ഓഫീസിൽ അപേക്ഷ നൽകണം.
ഫോൺ: 04822-215015,8547630067.


