ഹയർസെക്കൻററി സ്കൂളിൽ നിയമനം

Share:

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻററി സ്കൂളിൽ ഹയർ സെക്കൻററി സ്കൂൾ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
ശമ്പള സ്കെയിൽ: 55200-115300.
പ്രായ പരിധി: 2024 ജനുവരി 1 ന് 40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ഫെബ്രുവരി 8 നകം ബന്ധപ്പെട്ട് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471- 2330756 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share: