ഒഡെപെക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

Share:

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന  സൗദി അറേബ്യയിലെയും യു.എ.ഇയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്നു വർഷം പ്രവൃത്തിപരിചമുളള ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കൊച്ചിയിലും ഡൽഹിയിലും നവംബർ രണ്ടാംവാരം ഇന്റർവ്യൂ നടത്തുന്നു. എച്ച്.എ.എ.ഡി/ഡി.ഒ.എച്ച്/പ്രോമെട്രിക് പാസായവർക്ക് മുൻഗണന.

കൊച്ചിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ gcc@odepc.in എന്ന മെയിലിലേക്കും ഡൽഹിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുളളവർ odepcdelhi@odepc.in എന്ന മെയിലിലേക്കും ബയോഡാറ്റ ഒക്‌ടോബർ 30 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in .ഫോൺ: 04712329440/41/42/43.

Tagsnurses
Share: