Career Magazine

Top Menu

  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items

Main Menu

  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD
  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items
logo
  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD

Personality Development

  • ആധുനിക മലയാള സാഹിത്യത്തിന് വേറിട്ട ശബ്ദമായി നിന്ന് പിൻബലം നല്കിയത് 'മലയാളനാട് ' വാരികയും എസ് കെ നായരും ആണെന്നത് പുതിയതലമുറയ്ക്ക് അറിയില്ല. മലയാളനാടിൽ എഴുതുകയും സാഹിത്യത്തിൽ ഉയരങ്ങൾ കീഴടക്കുകയും ചെയ്തവർ പോലും എസ് കെ നായർ എന്ന പത്രാധിപരെ വിസ്മരിച്ചു. അദ്ദേഹത്തെ പലരും ഒരു 'മുതലാളി' ആയാണ് കണ്ടത്. പത്രമുതലാളി , സിനിമാ മുതലാളി , കശുവണ്ടി മുതലാളി ... എന്നാൽ അദ്ദേഹം ഒരിക്കലും അങ്ങനെ അറിയപ്പെടാൻ ആഗ്രഹിച്ചില്ല. മുതലാളി എന്നാ വിശേഷണത്തെ അവസരം കിട്ടുമ്പോഴൊക്കെ കളിയാക്കുകയും ചെയ്തിരുന്നു. അദ്ദേഹം അദ്ധ്യാപകനായിരുന്നു.സാഹിത്യത്തെയും സിനിമയെയും വേറിട്ട കാഴ്ച്ചപ്പാടിലൂടെ തിരിച്ചറിഞ്ഞ അസാധാരണ പ്രതിഭയായിരുന്നു. " മാധവിക്കുട്ടിയുടെ 'എൻറെ കഥ'യും ഒ വി വിജയൻറെ 'ധർമ പുരാണ'വും മലയാളനാട് വാരിക ഇല്ലായിരുന്നെങ്കിൽ അച്ചടി മഷി കാണില്ലായിരുന്നു.1972- ൽ 'എൻറെ കഥ' പോലൊരു പരമ്പര പ്രസിദ്ധീകരിക്കാൻ കുടുംബ വാരികയായ മനോരമയോ മാമൂലുകൾ തെറ്റിക്കാത്ത മാതൃഭൂമിയോതയ്യാറാകുകയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. അടിയന്തിരാവസ്ഥയെ അതിനിശിതമായി വിമർശിച്ചു കൊണ്ടെഴുതിയ 'ധർമപുരാണം' ഒരിക്കലുംവെളിച്ചം കാണുകയില്ലായിരുന്നു. മലയാള സാഹിത്യത്തിനും പ്രസിദ്ധീകരണശാഖക്കും മലയാള സിനിമയ്ക്കും നിസ്തുല സംഭാവന നല്കിയ എസ് കെനായരെ കേരളം മറന്നു. ഒന്നും ചെയ്യാത്തവരെ പൊന്നാട അണിയിച്ചും പ്രതിമയുണ്ടാക്കിയും ആദരിക്കുന്നവരുടെ നാട്ടിലാണിതെന്നോർക്കണം " പത്തൊൻപത് വർഷങ്ങൾക്കുമുൻപ് തിരുവനന്തപുരത്ത് 'വൈദേഹി'യിലിരുന്ന് സംസാരിക്കുന്നത്, മലയാള സാഹിത്യത്തിനും സിനിമക്കും ഒട്ടനവധിസംഭാവനകൾ നല്കിയിട്ടുള്ള മലയാറ്റൂർ രാമകൃഷ്ണൻ ! മലയാറ്റൂർ എന്ന സിംഹവും എസ് കെയും സിംഹ ഗർജ്ജനവുമായി മലയാറ്റൂർ രാമകൃഷ്ണൻ, മടക്കി കുത്തിയ മുണ്ടും നീളൻ കുടയുമായി തകഴിച്ചേട്ടൻ ,കറുത്ത അംബാസിഡർ കാറിൽതോപ്പിൽ ഭാസി, ചുവന്ന കണ്ണുകളുമായി പദ്മരാജൻ, വല്ലപ്പോഴുമെത്തുന്ന ഒ വി വിജയൻ , എം മുകുന്ദൻ ,എം പി നാരായണ പിള്ള , അയ്യനേത്ത്,പാറപ്പുറം, നൂറനാട് ഹനീഫ്, പി ഭാസ്കരൻ ,കടമ്മനിട്ട , ബാലചന്ദ്രൻ ചുള്ളിക്കാട് , കെ ജി സേതുനാഥ്, വി കെ എൻ തുടങ്ങിയ സാഹിത്യകാരന്മാർ .മലയാളനാടിൻറെ സാഹിത്യ സായാഹ്നങ്ങൾക്ക്‌ ബേബിച്ചായൻ പകർന്നു വെച്ച ലഹരിയുടെ നറുമണം. മലയാറ്റൂർ, എസ് കെ യുടെ ശക്തിയായിരുന്നു. വി ബി സിയും കാക്കനാടനും മലയാറ്റൂരും ചേർന്നാൽ ആശയങ്ങളുടെ നിലക്കാത്ത പ്രവാഹം. സാഹിത്യത്തിലെ ഏതു പരീക്ഷണത്തിനും മലയാറ്റൂർ മുന്നിലുണ്ടാകും.ഐ എ എസിൽ സിംഹമായി തിളങ്ങി നില്ക്കുമ്പോഴും, എസ് കെ യുടെവിളികേട്ടാൽ മലയാറ്റൂർ ഓടി എത്തുമായിരുന്നു , മലയാളനാട്ടിൽ . മലയാളനാട് ഒരു 'ഓഫ്‌ ബീറ്റ്' പ്രസിദ്ധീകരണമായിരുന്നു. മാമൂലുകളെ തെറ്റിക്കുന്ന രചനകൾക്കും എഴുത്തുകാർക്കും ഒരിടം. അതിനേക്കാളുപരിഒരത്താണി. ആധുനിക മലയാള സാഹിത്യം ശക്തി പ്രാപിച്ചത് മലയാളനാട് വാരികയുടെ തലോടലിലൂടെയാണ്‌ . കാക്കനാടനും മാധവിക്കുട്ടിയും എം മുകുന്ദനും ഒ വി വിജയനും കടമ്മനിട്ടയും മറ്റും മറ്റും പുത്തൻ സാഹിത്യത്തിൻറെ പരീക്ഷണശാലയായികണ്ടെത്തിയത് മലയാളനാടിൻറെ തിരുമുറ്റമാണ് . തകഴിയും പി കുഞ്ഞിരാമൻ നായരും തോപ്പിൽ ഭാസിയും പെരുമ്പടവം ശ്രീധരനുമൊക്കെമലയാളനാടിൻറെ തണലിൽ കഴിഞ്ഞ കാലമുണ്ടായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ 'ഷോ'മാന്മാരിൽ ഒരാളായിരുന്നു എസ് കെ നായർ. സാഹിത്യമായാലും സിനിമയായാലും എസ് കെ വേറിട്ടൊരു വഴിയാണ് എപ്പോഴും തിരഞ്ഞെടുത്തത്. മലയാളനാട് വാരിക ആധുനിക മലയാള സാഹിത്യത്തിന് വളക്കൂറായപ്പോൾ മലയാള സിനിമയിലെ പരീക്ഷണങ്ങൾക്കും എസ് കെ തയ്യാറായി.പുതുമുഖങ്ങൾക്ക് മുഖ്യവേഷങ്ങൾ നല്കി ഒരു സിനിമ എങ്ങനെ വിജയിപ്പിക്കാമെന്ന് അദ്ദേഹം മലയാളത്തിന് കാട്ടിക്കൊടുത്തു. പുതുമുഖ താരങ്ങളായരാഘവനും സുധീറും ശോഭനയും അഭിനയിച്ച 'ചെമ്പരത്തി' അതിനുദാഹരണം. 'ഈഡിപ്പസ് കോംപ്ലക്സ്' എന്ന തൊട്ടാൽ പൊള്ളുന്ന പ്രമേയവുമായി 'ചായം', 'മഴക്കാറ് ', 'മുച്ചീട്ട് കളിക്കാരന്റെ മകൾ' - അങ്ങനെ സിനിമയുടെലോകത്തും എസ് കെ പരീക്ഷണങ്ങൾ നടത്തി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശബ്ദമുയർത്താനും മാധ്യമത്തിലൂടെ അത് വെളിച്ചത്ത് കൊണ്ട് വരാനും എസ്കെ മുന്നിലുണ്ടായിരുന്നു. നാട്ടിലെ അഴിമതിക്കും അക്രമത്തിനും എതിരെ പോരാടുവാൻ ' മലയാളനാട് രാഷ്ട്രീയ' വാരികയും മികച്ച ചലച്ചിത്രസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ 'സിനിമ' വാരികയും കുടുംബിനികൾക്കായി 'മധുരം' വരികയും പ്രസിദ്ധീകരിച്ചു. കുട്ടികൾക്കായി 'മിട്ടായി'എന്നൊരു പ്രസിദ്ധീകരണം അദ്ദേഹത്തിൻറെ സ്വപ്നമായിരുന്നു. 'കരിയർ മാഗസിൻ ' എന്ന ആശയം അഭിനന്ദനത്തോടെ സ്വീകരിച്ച ഒരേ ഒരു പത്രമുടമ എസ് കെ മാത്രമായിരുന്നു. അതിൻറെ സാദ്ധ്യത, പ്രസിദ്ധീകരിക്കുംമുൻപേ അദ്ദേഹം തിരിച്ചറിഞ്ഞു !!! നമുക്ക് മറക്കാതിരിക്കാം ദിവസക്കൂലിക്ക് പണിയെടുക്കുന്നവർക്ക് ജോലി കഴിഞ്ഞു കൂലി. സർക്കാർ ജീവനക്കാർക്ക് മാസാന്ത്യം ശംബളം. എഴുത്തുകാരന് മുൻ‌കൂർ പ്രതിഫലം - അതായിരുന്നു എസ് കെ നായരുടെ ചിന്ത. സാഹിത്യകാരനും സിനിമാക്കാരനും മാന്യമായ പ്രതിഫലം നല്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബ്ബന്ധമുണ്ടായിരുന്നു. എഴുത്തുകാരനോ സിനിമാക്കാരനോ കൊല്ലത്തെത്തിയാൽ അവർക്ക് വേണ്ടുന്നതെല്ലാം - കഴിക്കാനും കുടിക്കാനും - നല്കാൻ കാർത്തികയിലുംസേവിയേര്സിലും ഏർപ്പാട് ചെയ്തിരുന്നു. വി ബി സി യും ചാത്തന്നൂർ മോഹനനും വി എസ് നായരുമൊക്കെ കൂട്ടായി നിന്നു. മുതിർന്ന എഴുത്തുകാരുടെ ആവശ്യങ്ങൾ എന്തു തന്നെയായാലും എസ് കെ സാധിച്ചു കൊടുത്തു. ഓരോ ലക്കവും എഴുതുന്നവരുടെ റോയൽറ്റി സ്റ്റേറ്റ്മെന്റ്, പ്രസിദ്ധീകരണം പുറത്തിറങ്ങുന്നതിന് മുൻപ് മേശപ്പുറത്ത് എത്തണമെന്നകാര്യത്തിൽ അദ്ദേഹത്തിന് നിർബ്ബന്ധമുണ്ടായിരുന്നു. എഡിറ്റോറിയൽ ബോർഡിലുള്ളവർക്കും എഴുതുന്നതിന് പ്രതിഫലം നൽകുന്നതിൽ എസ് കെ ശ്രദ്ധിച്ചിരുന്നു. മാന്യമായ പ്രതിഫലം കലാകാരന് എന്നദ്ദേഹം ചിന്തിച്ചു. 'ചെമ്പരത്തി' സിനിമ അസാധാരണ വിജയം നേടിയപ്പോൾ സംവിധായകന് പുതിയകാറും മറ്റുള്ളവർക്ക് സമ്മാനങ്ങളും നല്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ ആദ്യത്തെ സിനിമ അവാർഡ്‌ നൈറ്റ്‌ നടത്തിയതിനു പിന്നിലുംഎസ് കെ ആയിരുന്നു. ഇന്ന് ദശലക്ഷങ്ങൾ അച്ചടിക്കുന്ന മലയാള പ്രസിദ്ധീകരണങ്ങൾ പോലും എഴുത്തുകാരന് എങ്ങനെ പ്രതിഫലം നല്കാതിരിക്കാം എന്ന് ചിന്തിക്കുന്ന നാട്ടിലാണ് ഇതെന്നോർക്കണം . പുതിയ എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും ചലച്ചിത്ര പ്രവർത്തകർക്കും എസ് കെ താങ്ങും തണലുമായിരുന്നു. പത്രപ്രവർത്തകനാണെങ്കിലും സിനിമാക്കാരനാണെങ്കിലും രാഷ്ട്രിയപ്രവർത്തകനാണെങ്കിലും എസ് കെ യുടെ സൗഹൃദസംഘത്തിൽഇല്ലാത്തവരായി വളരെ കുറച്ചുപേർ മാത്രമേ അന്ന് കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും മലയാള സാഹിത്യത്തിനും സിനിമക്കും മഹത്തായ സംഭാവനകൾ നല്കിയ എസ് കെ നായർ വിസ്മരിക്കപ്പെട്ടു. മലയാളനാടിൽഎഴുതുകയും പെരെടുക്കുകയും ചെയ്തവർ പോലും മലയാളനാടും എസ് കെയും നല്കിയ സംഭാവനകൾ തിരിച്ചറിയുന്നില്ല. എസ് കെ യുടെ സമകാലികരായിരുന്ന മഹാരഥന്മാരിൽ പലരും ഇന്ന് നമ്മോടൊപ്പമില്ല. "ഉണ്ണി" എന്ന് വിളിച്ച് കൊണ്ട് മുണ്ട് മടക്കിക്കുത്തി മലയാളനാടിന്റെ പടി കയറി വരുന്ന തകഴിച്ചേട്ടനില്ല . കാക്കനാടനും തോപ്പിൽ ഭാസിയുമില്ല.മലയാറ്റൂരും പി ഭാസ്കരനും അയ്യനേത്തും പാറപ്പുറവുമില്ല. വയലാറും കാംബിശ്ശേരിയും തോപ്പിൽ രാമചന്ദ്രൻ പിള്ളയും എം കൃഷ്ണൻ നായരും എൻ കൃഷ്ണൻ നായരും ഒ വി വിജയനും വൈക്കംചന്ദ്രശേഖരൻ നായരും കെ എസ് ചന്ദ്രനും മാധവിക്കുട്ടിയും കാലയവനികക്കുള്ളിലായി. ഇവർക്കൊക്കെ കൂട്ടുകാരനായിരുന്ന എസ് കെ നായർ പുതിയ തലമുറയുടെ ഓർമ്മച്ചെപ്പിലുമില്ല. മലയാള സാഹിത്യത്തിൽ, സിനിമയിൽ വേറിട്ട ശബ്ദമായിരുന്ന എസ് കെ യെ വിസ്മരിക്കുക എന്നാൽ ആധുനിക മലയാള സാഹിത്യത്തോടും സിനിമയോടും കാട്ടുന്ന അവഗണനയാണ്. ഈ തലമുറ അത് തിരിച്ചറിയണം. ചിന്തകളിലെ ഔന്നത്യം അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ കാലം നമുക്ക് മാപ്പ് തരില്ല. എസ് കെ നായർ വിസ്മൃതിയിൽ ആകാൻ പാടില്ല.
    27
    Sep

    കരിയറും കരിയറിസവും : രാജൻ പി. തൊടിയൂർ

    Articles, Career News, Career News, Malayalam Articles, Personality Development, Rajan P Thodiyoor Talks
    By admin
    311
    0
    മത്സര പരീക്ഷകൾക്ക് പഠിക്കാൻ ഒരു ആനുകാലിക പ്രസിദ്ധീകരണം ഉണ്ടെന്നറിയുന്നത്, കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽ പഠിക്കുമ്പോഴാണ്. 1973-ൽ. ഒരു ദിവസം അടുത്തിരുന്ന രഘുവിൻറെ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ ‘കോമ്പറ്റീഷൻ ...
    Read More
  • 15
    Sep

    ‘മറ്റുള്ളവരെ വേദനിപ്പിക്കരുത്’ – രാജൻ പി തൊടിയൂർ

    Articles, Career News, Career News, Malayalam Articles, Personality Development, Rajan P Thodiyoor Talks
    By admin
    646
    0
    നമ്മൾ എഴുതുന്നതും പറയുന്നതും സിനിമയെടുക്കുന്നതും മറ്റുള്ളവരെ വേദനിപ്പിക്കാൻ വേണ്ടിയാകരുതെന്നു ഉപദേശിച്ച ഭാസ്കരൻ മാസ്റ്റർ… മലയാള സിനിമയിൽ തൊട്ടുനിന്ന അമ്പതു വർഷങ്ങൾ…. കുട്ടികൾക്ക് വേണ്ടി സിനിമയേക്കുറിച്ചു ഒരു പരമ്പര, ...
    Read More
  • 12
    Sep

    നമ്മുടെ കഴിവുകൾ – രാജൻ പി. തൊടിയൂർ

    Articles, Career News, Career News, Cinema, Entertainment, Lifestyle, Malayalam Articles, Personality Development, Rajan P Thodiyoor Talks
    By admin
    884
    0
    ഹരികുമാർ ആദ്യ ചിത്രം ‘ആമ്പൽപ്പൂവ്’ നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ പറഞ്ഞു. “നമ്മൾ ഒരു റിസ്ക് എടുത്താലേ നമ്മുടെ കഴിവുകൾ പുറം ലോകത്തെ ബോധ്യപ്പെടുത്താനാകൂ…അതുകൊണ്ട് ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണ്. ...
    Read More
  • 11
    Sep

    ‘പകലുകൾ തേടുന്ന രാവുകളി’ൽ നിന്ന് – രാജൻ പി. തൊടിയൂർ

    Career News, Career News, Entertainment, Malayalam Articles, Personality Development, Rajan P Thodiyoor Talks
    By admin
    431
    0
    മലയാള ചലച്ചിത്ര ചരിത്രത്തിൻറെ താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട പേരാണ് ജനറൽ പിക്ചേഴ്സ് രവി എന്ന രവി മുതലാളിയുടേത്. ‘അന്വേഷിച്ചു കണ്ടെത്തി’ എന്ന ആദ്യ ചിത്രം മുതൽ മലയാളിക്ക് ...
    Read More
  • 7
    Sep

    ചലച്ചിത്ര സംസ്കാരം : രാജൻ പി. തൊടിയൂർ

    Articles, Career News, Career News, Malayalam Articles, Personality Development, Personality Today, Rajan P Thodiyoor Talks
    By admin
    488
    0
    വർഷങ്ങൾക്ക് ശേഷം മനസ്സിലായി, മേനോൻ പറഞ്ഞത് വളരെ ശരിയാണെന്ന് . ഫിലിം സൊസൈറ്റികൾ ഒരു പുതിയ ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തുമെന്നുള്ളത് ഒരു വിശ്വാസമായിരുന്നു. സത്യജിത് റായിയും അടൂർ ...
    Read More
  • 5
    Sep

    യാത്രയുടെ ആദ്യ സൂചന : രാജൻ പി. തൊടിയൂർ

    Career News, Career News, Malayalam Articles, Personality Development, Personality Today, Rajan P Thodiyoor Talks
    By admin
    632
    0
    പിന്നീടുള്ള യാത്രയുടെ ആദ്യ സൂചന…. ഇന്ന് പിന്നോട്ടുനോക്കുമ്പോൾ, ആ ക്യാമ്പസ് സിനിമാ ശ്രമം ജീവിതത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ലെന്ന് മനസ്സിലാക്കുന്നു. പിന്നീട് പത്രപ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധവെച്ചു. സിനിമാ ...
    Read More
  • 4
    Sep

    കോളേജ് ഫിലിം ക്ലബ്: രാജൻ പി തൊടിയൂർ

    Articles, Career News, Career News, Cinema, Malayalam Articles, Personality Development, Rajan P Thodiyoor Talks
    By admin
    304
    0
    കോളേജ് ഫിലിം ക്ലബ്: സിനിമാ പഠനത്തിൻറെ സർവകലാശാല: ഫിലിം ക്ലബ് ഞങ്ങൾക്ക് സിനിമ കാണാനുള്ള ഒരു വേദി മാത്രമായിരുന്നില്ല. അത് സിനിമ പഠിക്കാനുള്ള ഒരു സർവകലാശാലയായിരുന്നു. വ്യത്യസ്ത ...
    Read More
  • 2
    Sep

    ആൻഡി വോഹോൾ എന്ന വഴികാട്ടി – രാജൻ പി. തൊടിയൂർ

    Career News, Career News, Malayalam Articles, Personality Development, Rajan P Thodiyoor Talks
    By admin
    281
    0
    ക്യാമ്പസിൽ നിന്ന് ഒരു സിനിമ ചെയ്യണമെന്ന ആശയം വളരുമ്പോൾ ഞങ്ങളെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച ചിന്തകളിലൊന്ന് ആൻഡി വോഹോലിൻറെ സിനിമയോടുള്ള സമീപനമായിരുന്നു. സിനിമയ്ക്ക് ഒരേയൊരു നിർവചനമില്ല. ഒരേ ...
    Read More
  • 1
    Sep

    ‘പഥേർ പാഞ്ചാലി’ നൽകിയ ധൈര്യം – രാജൻ പി തൊടിയൂർ

    Career News, Career News, Malayalam Articles, Personality Development, Rajan P Thodiyoor Talks
    By admin
    274
    0
    പഥേർ പാഞ്ചാലി ഞങ്ങൾക്ക് ഒരു സിനിമ മാത്രമായിരുന്നില്ല. പരിമിതികൾക്കിടയിലും ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാം എന്നതിൻറെ തെളിവായിരുന്നു അത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്വന്തം പരിമിതികളെക്കുറിച്ച് ചിന്തിച്ച് പിന്നോട്ടുപോകാൻ ഞങ്ങൾ ...
    Read More
  • 31
    Aug

    മരച്ചുവട്ടിൽ കേട്ട മുന്നറിയിപ്പ് : രാജൻ പി. തൊടിയൂർ

    Articles, Career News, Career News, Malayalam Articles, Personality Development, Rajan P Thodiyoor Talks
    By admin
    304
    0
    ഫാത്തിമ മാതാ നാഷണൽ കോളേജിന് മുന്നിലുള്ള വലിയ മരത്തിന് ഇന്നും എൻറെ ഓർമ്മയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിൻറെ തണലിൽ സിമൻറ് ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ സിനിമയെക്കുറിച്ച് ...
    Read More
1 2 3 4 … 17

Buy Online

  • തെറ്റില്ലാത്ത മലയാളം തെറ്റില്ലാത്ത മലയാളം
  • KEAM Prospectus KEAM Prospectus Rs. 0.00
  • Gandhi Drama ഗാന്ധി - സച്ചിദാനന്ദൻ
  • ഇന്ദുലേഖ : ചന്തുമേനോന്‍ ഇന്ദുലേഖ : ചന്തുമേനോന്‍
  • അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്) അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്)
  • Articles
  • Books
  • Career News
  • Opportunities
  • Notifications
  • Where to Study?
© Copyright Career Magazine. All rights reserved.