തെറ്റില്ലാത്ത മലയാളം

1642
0
Share:

മലയാള ഭാഷ തെറ്റില്ലാതെ ഉപയോഗിക്കണം , എഴുത്തിലും വായനയിലും പറച്ചിലിലും , എന്ന് മലയാളിയെ ബോധ്യപ്പെടുത്തുന്നതിനു , മലയാളത്തിൽ ആദ്യമായി ഒരു പരമ്പര ആരംഭിക്കുന്നത് ‘കരിയർ മാഗസിൻ’ ആണ്.
യൂണിവേഴ്സിറ്റി കോളേജിലെ മലയാളം പ്രൊഫസറും കവിയും സാഹിത്യകാരനുമായ ആനന്ദക്കുട്ടൻ സാറുമായാണ് അക്കാര്യം ആദ്യം ചർച്ച ചെയ്യുന്നത്. എന്നാൽ അക്കാര്യത്തിന് ഏറ്റവും യോഗ്യനായ ആൾ പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ആണെന്ന് അദ്ദേഹം നിദ്ദേശിച്ചതനുസരിച്ചാണ് ‘തെറ്റില്ലാത്ത മലയാളം’ പരമ്പര ‘കരിയർ മാഗസിനിൽ ആരംഭിക്കുന്നത്.വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയാനും പ്രൊഫ. പന്മന രാമചന്ദ്രൻ നായർ സമയം കണ്ടെത്തി.മലയാള ഭാഷക്കുള്ള മഹത്തായ സംഭാവനയാണ് അദ്ദേഹത്തിൻറെ പഠനങ്ങളും രചനയും.
മലയാളി സമൂഹത്തിന് വേണ്ടി, ഡിജിറ്റൽ ‘കരിയർ മാഗസി’നിൽ ‘നല്ല മലയാളം’ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു.

രാജൻ പി . തൊടിയൂർ
ചീഫ് എഡിറ്റർ

Share: