ഐ ടി പ്രൊഫഷണല്‍ ഒഴിവ്

83
0
Share:

എറണാകുളം : പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ ടി പ്രൊഫഷണല്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ബി.ടെക് / എം.ടെക് ( ഐ.ടി / കമ്പ്യൂട്ടര്‍ സയന്‍സ് ) വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

സെപ്റ്റംബര്‍ 12 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ബന്ധപ്പെട്ട രേഖകള്‍ സഹിതം വിശദമായ അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ പ്രോജക്ട് ഡയറക്ടര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം എന്ന വിലാസത്തില്‍ ലഭ്യമാക്കണം .

Share: