കിക്മയിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ

Share:

സംസ്ഥാന സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) ബാച്ചിലേയ്ക്ക് പ്രവേശനം ജൂൺ ഏഴിന് കോഴിക്കോട് തളി ജംഗ്ഷനിലെ ഇ.എം.എസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലും ജൂൺ ആറിന് വയനാട് കരണിയിലുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിലും ജൂൺ ഏഴിന് പാലക്കാട് വിക്‌ടോറിയ കോളേജ് റോഡിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലും (എച്ച്.ഡി.സി.) രാവിലെ 10 മുതൽ നടത്തും.

കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ, യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9995302006,

വെബ്‌സൈറ്റ് www.kicmakerala.in

Tagsmba
Share: