ആയുർവേദ കോളേജിൽ താല്കാലിക അധ്യാപക നിയമനം

Share:

തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കേളേജിലെ പഞ്ചകർമ്മ, അഗദതന്ത്ര വകുപ്പുകളിൽ ഓരോ അധ്യാപകരുടെ താല്കാലിക ഒഴിവിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

കരാർ വ്യവസ്ഥയിൽ നിയമനത്തിന് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

കരാർ കാലാവധി ഒരു വർഷം.

ആയുർവേദത്തിലെ പഞ്ചകർമ്മ & അഗദതന്ത്ര ഇവയിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ പ്രവൃത്തി പരിചയം അഭിലഷണീയം.
ഉദ്യോഗാർത്ഥികൾ ജൂൺ 11ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ, സർക്കാർ ആയുർവേദ കോളേജിൽ പ്രിൻസിപ്പാൽ മുമ്പാകെ ബയോഡാറ്റ, ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്കെത്തണം.

Share: