ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം : ഇപ്പോൾ അപേക്ഷിക്കാം
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഎഫ്ആർ) നടത്തുന്ന വിസിറ്റിംഗ് സ്റ്റുഡന്റ്സ് റിസർച്ച് പ്രോഗ്രാം (വിഐഎസ്ആർപി) പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഗത്ഭരായ ഗവേഷകരുടെ കീഴിൽ അസ്ട്രോണമി, ബയോളജി, കെമിസ്ട്രി, കംപ്യൂർ സയൻസ്, മാത്തമറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ അവസരം ലഭിക്കും.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുംബൈ കാമ്പസിലും പൂനയിലെ നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോ ഫിസിക്സിലും ആണ് റിസർച്ച് പ്രോഗ്രാമുകൾ ചെയ്യാൻ അവസരം ലഭിക്കുക.
എല്ലാ വർഷവും മേയ് ഒന്‍പതു മുതൽ ജൂലൈ ആറു വരെയാണ് വിഐഎസ്ആർപി നടത്തുന്നത്. സയൻസിലും എൻജിനിയറിംഗിലും ബിരുദതലത്തിൽ രണ്ടു വർഷം പഠനം പൂർത്തിയാക്കിയവർക്കാണ് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നത്. ( മൂന്നാം വർഷ ബിഎസ്സി വിദ്യാർഥികൾക്കും മൂന്നാം വർഷ ബിടെക് വിദ്യാർഥികൾക്കും അപേക്ഷിക്കാം).
തെരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 7000 രൂപ സ്റ്റൈപൻഡും ലഭിക്കും.
യാത്രാ ബത്തയും താമസ സൗകര്യവും ഉണ്ടാകും.. ജനുവരി 31 നകം അപേക്ഷിക്കണം.
മേയ് ഏഴു മുതൽ ജൂലൈ ഏഴു വരെയാണു പരിശീലനം.
മാത്തമറ്റിക്സിൽ വിഐഎസ്ആർപിക്ക് എംഎസ്സി മാത്തമറ്റിക്സിനു പഠിക്കുന്നവരെയാണു പരിഗണിക്കുക. ജൂണ്‍ നാലു മുതൽ ജൂലൈ നാലു വരെയാണ് മാത്തമറ്റിക്സിൽ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ഫെബ്രുവരി 28
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനും: http://www.tifr.res.in/~vsrp/apply/apply.htm
ഫോണ്‍: (022) 2278 2114 / 2629 /2241.