ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

Share:

പാലക്കാട് സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് പാലക്കാട് എല്‍.ബി.എസ് ഉപകേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ‘ബേസിക് ബുക്ക് ബൈന്‍ഡിങ്’ കോഴ്സി്ല്‍ സൗജന്യപരിശീലനം നല്‍കും. 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് യാത്രാചിലവും മറ്റാനുകൂല്യങ്ങളും ലഭിക്കും. വിശദ വിവരം ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ്ബ് സെന്‍റര്‍, നൂറണി, പാലക്കാട്-14 വിലാസത്തില്‍ ലഭിക്കും . ഫോണ്‍ -0491 2527425

Share: