ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂട്ടിൽ പരിശീലനം : ഇപ്പോൾ അപേക്ഷിക്കാം

Share:

ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് (ടി​ഐ​എ​എ​ഫ്ആ​ർ) ന​ട​ത്തു​ന്ന വി​സി​റ്റിം​ഗ് സ്റ്റു​ഡ​ന്‍റ്സ് റി​സ​ർ​ച്ച് പ്രോ​ഗ്രാം (വി​ഐ​എ​സ്ആ​ർ​പി) പ​രി​ശീ​ല​ന പ​രി​പാ​ടി​യിലേക്ക് അപേക്ഷ ക്ഷണിച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ്ര​ഗ​ത്ഭ​രാ​യ ഗ​വേ​ഷ​ക​രു​ടെ കീ​ഴി​ൽ അ​സ്ട്രോ​ണ​മി, ബ​യോ​ള​ജി, കെ​മി​സ്ട്രി, കം​പ്യൂ​ർ സ​യ​ൻ​സ്, മാ​ത്ത​മ​റ്റി​ക്സ്, ഫി​സി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കും.
ഇ​ൻ​സ്റ്റി​റ്റ്യൂട്ടിന്‍റെ മും​ബൈ കാ​മ്പ​സി​ലും പൂ​ന​യി​ലെ നാ​ഷ​ണ​ൽ സെ​ന്‍റർ ഫോ​ർ റേ​ഡി​യോ അ​സ്ട്രോ ഫി​സി​ക്സി​ലും ആ​ണ് റി​സ​ർ​ച്ച് പ്രോ​ഗ്രാ​മു​ക​ൾ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക.
എ​ല്ലാ വ​ർ​ഷ​വും മേ​യ് ഒ​ന്പ​തു മു​ത​ൽ ജൂ​ലൈ ആ​റു വ​രെ​യാ​ണ് വി​ഐ​എ​സ്ആ​ർ​പി ന​ട​ത്തു​ന്ന​ത്. സ​യ​ൻ​സി​ലും എ​ൻ​ജി​നി​യ​റിം​ഗി​ലും ബി​രു​ദ​ത​ല​ത്തി​ൽ ര​ണ്ടു വ​ർ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ് ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. ( മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മൂ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം).
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു പ്ര​തി​മാ​സം 7000 രൂ​പ സ്റ്റൈ​പ​ൻ​ഡും ല​ഭി​ക്കും.​
യാ​ത്രാ ബ​ത്ത​യും താ​മ​സ സൗ​ക​ര്യ​വും ഉണ്ടാകും.. ജനുവരി 31 ന​കം അ​പേ​ക്ഷി​ക്ക​ണം.
മേ​യ് ഏ​ഴു മു​ത​ൽ ജൂ​ലൈ ഏ​ഴു വ​രെ​യാ​ണു പ​രി​ശീ​ല​നം.

മാ​ത്ത​മ​റ്റി​ക്സി​ൽ വി​ഐ​എ​സ്ആ​ർ​പി​ക്ക് എം​എ​സ്‌സി മാ​ത്ത​മ​റ്റി​ക്സി​നു പ​ഠി​ക്കു​ന്ന​വ​രെ​യാ​ണു പ​രി​ഗ​ണി​ക്കു​ക. ജൂ​ണ്‍ നാ​ലു മു​ത​ൽ ജൂ​ലൈ നാ​ലു വ​രെ​യാ​ണ് മാ​ത്ത​മ​റ്റി​ക്സി​ൽ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ഫെ​ബ്രു​വ​രി 28
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അപേക്ഷ അയക്കുന്നതിനും: http://www.tifr.res.in/~vsrp/apply/apply.htm
ഫോ​ണ്‍: (022) 2278 2114 / 2629 /2241.

Share: