ഗസ്റ്റ് ട്രേഡ്‌സ്മാൻ ഇന്റർവ്യൂ 25ന്

Share:

തിരുവനന്തപുരം: കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ് ബാച്ച് ഉൾപ്പെടെ) വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് ട്രേഡ്‌സ്മാൻ താൽക്കാലിക ഒഴിവുണ്ട്.

കമ്പ്യൂട്ടർ എൻജിനിയറിങ് ഐ.ടി.ഐ(കോപ്പ) അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജനുവരി 25 രാവിലെ 10 മണിക്ക് സർക്കാർ വനിത പോളിടെക്‌നിക്ക് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയക്ക് ഹാജരാകണം.

വിശദവിവരങ്ങൾ www.gwptctvpm.org ൽ ലഭിക്കും.

Share: