കേരള സിവിൽ ഡിഫൻസിൽ പങ്കാളികളാകാൻ അപേക്ഷിക്കാം

Share:

കേരള സർക്കാർ പുതുതായി രൂപം നൽകിയ സിവിൽ ഡിഫൻസ് സംവിധാനത്തിലേക്ക് അപേക്ഷിക്കാം. ചിട്ടയായ പരിശീലനം നൽകി അഗ്നിശമന ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഗ്നിരക്ഷാവകുപ്പിന് കീഴിൽ ഓരോ നിലയങ്ങളിലും 50 സന്നദ്ധ പ്രവർത്തകർ എന്ന രീതിയിലാണ് ആദ്യഘട്ടത്തിൽ ജനങ്ങളെ ചേർക്കുന്നത്. 18 വയസ് പൂർത്തിയായ സ്ത്രീ പുരുഷന്മാർക്ക് വോളണ്ടിയറാകാൻ അപേക്ഷിക്കാം. പ്രതികൂല സാഹചര്യത്തിലും പ്രതിഭലേച്ഛ കൂടാതെ പ്രവൃത്തിചെയ്യാൻ സന്നദ്ധതയുള്ളവരെയാണ് വേണ്ടത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാദേശികതലത്തിലും ജില്ലാതലത്തിലും അതതു ഫയര്‍‌സ്റ്റേഷൻ ഓഫീസുകളിലും സംസ്ഥാനത്തിൽ തൃശൂരിലുള്ള കേരള ഫയർ ആന്റ് റെസ്‌ക്യു സർവീസസ് അക്കാഡമിയിലും ഹ്രസ്വകാല സമഗ്ര പരിശീലനം നടത്തും. അപേക്ഷിക്കാൻ കേരളാ സിവിൽ ഡിഫൻസിന്റെ cds.fire.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. തെരഞ്ഞെടുപ്പ്‌ന് 21 ന് പൂർത്തീകരിക്കും.

Share: