എൽ.ബി.എസ് സെന്ററിൽ ഗസറ്റ് ലക്ചറർ നിയമനം

Share:

കേരള സർക്കാരിനു കീഴിൽ പ്രവർത്തിയ്ക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുളള കേന്ദ്ര ഓഫീസിലേയ്ക്ക് ടാലി,ഡി.സി.എഫ്.എ കോഴ്‌സുകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു.

എംകോമിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കിൽ ബികോമിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും ഉളളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റാ എന്നിവ സഹിതം ഡിസംബർ 20ന് തിരുവനന്തപുരം നന്ദാവനത്തുളള കേന്ദ്ര ഓഫീസിൽ രാവിലെ 11.30 ന് നേരിട്ട് ഹാജരാകണം.

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം.

കൂടുതുൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഫോൺ: 2560332, 8547141406

Share: