സ്‌റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം: ഇന്റര്‍വ്യൂ 21ന്

Share:

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സ്‌റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു ഫെബ്രുവരി 21 ന് നടത്തും.
വികാസ്ഭവനില്‍ അഞ്ചാംനിലയില്‍ സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ ഒന്‍പതിനാണ് ഇന്റര്‍വ്യൂ. ഒരു ഒഴിവാണുള്ളത്. 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 29,200 രൂപ.

യോഗ്യത: അംഗീകൃത സര്‍വകലാശാല മാസ്റ്റര്‍ ബിരുദം, വേഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസാകണം.

സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദം/എം.എസ്.ഡബ്‌ള്യു, സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍/പ്രോജക്ട് മാനേജര്‍/സൂപ്രണ്ട് തസ്തികയിലെ പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്.

റവന്യൂ ഡിവിഷന്‍ ഓഫീസുകളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയവുമായും വകുപ്പ് മേധാവികളുമായും ലെയ്‌സണ്‍ വര്‍ക്ക് നടത്തുകയുമാണ് ചുമതലകള്‍.

Share: