ട്രേഡ്‌സ്മാന്‍ – മെഷീനിസ്റ്റ്, ട്രേഡ് ഇന്‍സ്ട്രക്ടര്‍

Share:

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ – മെഷീനിസ്റ്റ്, ട്രേഡ് ഇന്‍സ്ട്രക്ടര്‍ കംപ്യൂട്ടര്‍ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ട്രേഡ്‌സ്മാന്‍ – മെഷീനിസ്റ്റ് തസ്തികയിലേക്ക് എന്‍ സി വി റ്റി / റ്റി എച്ച് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ട്രേഡ് ഇന്‍സ്ട്രക്ടര്‍ കംപ്യൂട്ടര്‍ തസ്തികയിലേക്ക് ഐ റ്റി ഐയും രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

ഇരുതസ്തികകളിലും നിലവിലുള്ള ഓരോ ഒഴിവുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റായ www.cpt.ac.in ല്‍ ലഭ്യമാണ്.

ഫോണ്‍ : 0471 2360391

Share: