ട്രേഡ്‌സ് മാൻ തസ്തികയില്‍ താൽക്കാലിക ഒഴിവ്

227
0
Share:

തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ (സി.ഇ.റ്റി) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ (എം.സി.എ) ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്.

ഐ.ടി.ഐ/ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & മെയ്‌ന്റെനന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഭാഗങ്ങളില്‍) യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10ന് ബയോഡേറ്റയും, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എം.സി.എ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹാജരാകണം.

ടെസ്റ്റ്/ഇന്റര്‍വ്യൂ നടത്തി തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

Share: