ട്രേഡ്‌സ്മാൻ (കാർപെൻററി) : താത്കാലിക നിയമനം

Share:

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ വർക്ക്‌ഷോപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ, ട്രേഡ്‌സ്മാൻ (കാർപെൻററി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

കാർപെൻററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 4ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.gwptctvpm.org

Share: