പ്രയുക്തി തൊഴിൽ മേള 29 ന്

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻറെ ആഭിമുഖ്യത്തിൽ 29 ന് പ്രയുക്തി 2025 തൊഴിൽ മേള വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിക്കുന്നു.
10, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി ടെക് യോഗ്യതയുള്ളവർക്കായി 500 ൽ പരം ഒഴിവുകളുണ്ട്. https://www.ncs.gov.in ലിങ്ക് വഴി തൊഴിൽ ദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. bit.ly/4ebvjTp ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2992609.






