പ്രോജക്ട് അസിസ്റ്റൻറ് നിയമനം

Share:

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 ജനുവരി മുതല്‍ മൂന്നു മാസത്തേക്കാണ് നിയമനം.

യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന്റെയോ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ & ബിസിനസ് മാനേജ്‌മെൻറ് സര്‍ട്ടിഫിക്കറ്റ്/ ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമയയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍.

പ്രായം ജനുവരി ഒന്നിന് 18നും 30നും മധ്യേ.

അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 10നകം സെക്രട്ടറി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്, എസ്.എന്‍.പുരം പി.ഒ. എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം.

ഫോണ്‍: 0478 2862445

Share: