എന്യുമറേറ്റര്‍മാരുടെ ഒഴിവ്

Share:

കാസർഗോഡ് : കുംബഡാജെ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജി.ഐ.എസ് അധിഷ്ഠിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിന് എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദം/ സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ എട്ടിനകം കുംബഡാജെ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ :04998260237

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മംഗല്‍പാടി, മഞ്ചേശ്വരം, വോര്‍ക്കാടി പഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജി.ഐ.എസ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാറെ നിയമിക്കുന്നു. ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ, മറ്റു സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ മംഗല്‍പാടി, മഞ്ചേശ്വരം, വോര്‍ക്കാടി പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലോ ഒക്ടോബര്‍ ഓഴിനകം ലഭിക്കണം. ഫോണ്‍-9526868066 (വോര്‍ക്കാടി), 8075741353 (മഞ്ചേശ്വരം), 9746891598 (മംഗല്‍പാടി)

Share: