സിഎപിഎഫ് (CAPF) പരീക്ഷ മലയാളത്തിലെഴുതാം

Share:

കേന്ദ്ര സായുധ പോലീസ് സേന (Central Armed Police Forces ) കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളില്‍ നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. സിആര്‍പിഎഫ് റിക്രൂട്ട്മെൻറ് എഴുത്തുപരീക്ഷയുടെ വിജ്ഞാപനത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷ എഴുതാമെന്ന് മാത്രമാണ് പരാമര്‍ശിച്ചിരുന്നത്. എന്നാൽ സേനയില്‍ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി അമിത് ഷായെടുത്ത ചരിത്രപരമായ തീരുമാനമാണ് 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനുള്ള അനുവാദമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.

ഹിന്ദിയും ഇംഗ്ലീഷും കൂടാതെ, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, , കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നിവ ഉള്‍പ്പെടുന്ന 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പര്‍ ലഭ്യമാക്കും.
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാല്‍ (എസ്എസ്ബി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) എന്നിവയാണ് സിഎപിഎഫില്‍ വരുന്നത്.

TagsCAPF
Share: