പവർ​ ​​ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: എഞ്ചിനീയർമാർക്ക് അവസരം

Share:

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് പവർ​ ​​ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് ഒഴിവുകൾ. ആദ്യ ഒരു വർഷം ട്രെയിനിങ്ങായിരിക്കും. പവർ​ ​ഗ്രിഡ് ഓഫീസ്, സബ് സ്റ്റേഷൻ, കൺസ്ട്രക്ഷൻ സൈറ്റുകൾ എന്നിവിടങ്ങളിലായിരിക്കും നിയമനം . ട്രെയിനിംഗ് പൂർത്തിയാക്കുന്നവരെ അസിസ്റ്റൻ്റ് മാനേജരായി നിയമിക്കും.

ആകെ ഒഴിവുകൾ: 40
ശമ്പളം: 60,000 രൂപ മുതൽ 1.80 ലക്ഷം രൂപ വരെ

എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ)

ഒഴിവുകൾ : 20
യോഗ്യത: ഇലക്ട്രിക്കൽ ബ്രാഞ്ചിലുള്ള ബി.ഇ, ബി.ടെക്, ബി.എസ്.സി, പവർ സിസ്റ്റംസ് എഞ്ചിനീയറിങ്, പവർ എഞ്ചിനീയറിങ് എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രോണിക്സ്)

ഒഴിവുകൾ : 10
യോഗ്യത: ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ എഞ്ചനീയറിങ് എന്നീ ബ്രാഞ്ചുകളിലുള്ള ബി.ഇ, ബി.ടെക്

എക്സിക്യൂട്ടീവ് ട്രെയിനി (സിവിൽ)

ഒഴിവുകൾ : 10
യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക്

കൂടുതൽ വിവരങ്ങൾ https://www.powergridindia.com/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: