റെയിൽവേയിൽ അപ്രെൻറിസ് : 680 ഒഴിവുകൾ

Share:

അപ്രെൻറിസ് തസ്തികയിലെ 680 ഒഴിവുകളിലേക്ക് വെസ്റ്റ് സെൻട്രൽ റെയിൽവേ അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രീഷ്യൻ, ഫിറ്റർ, വയർമാൻ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ, എ.സി മെക്കാനിക്, സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ .
കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം.ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ ഉണ്ടായിരിക്കണം. എൻ.സി.വി.ടി അല്ലെങ്കിൽ എസ്.സി.വി.ടിയിൽ അംഗീകാരവുമുണ്ടാവണം.
പരീക്ഷയും അഭിമുഖവുമുണ്ടായിരിക്കില്ല

തെരഞ്ഞെടുക്കപ്പെടുന്നവരെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിയമിക്കും.
എസ്.സി- 103, എസ്.ടി- 53, ഒ.ബി.സി- 184, ഇ.ഡബ്ള്യൂ.എസ്- 69, ജനറൽ- 271 എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രായം : 15 വയസിനും 24 വയസിനും ഇടയിൽ

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 5
വിശദ വിവരങ്ങൾക്ക്: www.mponline.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: