സൈക്കോളജി അപ്രൻറിസ് നിയമനം

Share:

തിരുഃ ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ജീവനി മെൻറൽ ഹെൽത്ത് അവെർനസ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിൻറെ ഭാഗമായി ഒരു സൈക്കോളജി അപ്രൻറിസിനെ നിയമിക്കുന്നു.

താത്ക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 17,600 രൂപ വേതനടിസ്ഥാനത്തിൽ 2023 മാർച്ച് 31 വരെയാണ് നിയമനം.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളതും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 21 രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹജാരാക്കേണ്ടതാണ്.

Share: