സഭാ ടി.വിയിൽ അവസരങ്ങൾ

Share:

തിരുഃ കേരള നിയമസഭയുടെ, സഭാ ടി.വിയ്ക്കായി സോഷ്യൽ മീഡിയ കൺസൾട്ടൻറ് പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റൻറ് , വിഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർ നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.niyamasabha.org ലിങ്ക് മുഖേനയോ http://itservices.niyamasabha.org എന്ന URL മുഖേനയോ ഓൺലൈനായി അപേക്ഷിക്കണ്ടതാണ്.
ഓൺലൈൻ അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25.
വിശദവിവരങ്ങൾക്ക്: www.niyamasabha.org

Share: