ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ

Share:

തിരുഃ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഫിസിയോതെറാപ്പിസ്റ്റ് (ഒരു ഒഴിവ്), ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീ – രണ്ട് ഒഴിവ്), പഞ്ചകർമ്മ അറ്റൻഡർ (സ്ത്രീ – മൂന്ന് ഒഴിവ്), സാനിറ്റേഷൻ വർക്കർ (രണ്ട് ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയ്ക്ക് കേരള സർക്കാർ (DAME) നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് വിജയിച്ചിരിക്കണം. പഞ്ചകർമ്മ അറ്റൻഡർ തസ്തികയ്ക്ക് എസ്.എസ്.എൽ.സി.യും പഞ്ചകർമ്മ കോഴ്‌സും (സ്വകാര്യ സ്ഥാപനങ്ങളിലെ കോഴ്‌സും പരിഗണിക്കും) യോഗ്യതയാണ്. സാനിറ്റേഷൻ വർക്കർ തസ്തികയ്ക്ക് എസ്.എസ്.എൽ.സി.യാണ് യോഗ്യത. ദിവസവേതനം യഥാക്രമം 625 രൂപ, 575 രൂപ, 550 രൂപ, 500 രൂപ എന്നിങ്ങനെയാണ്.

ഇൻറ ർവ്യൂ ജൂലൈ 22-ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ നടക്കും. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയ്ക്കുള്ള ഇൻറർവ്യൂ രാവിലെ 10 മണിക്കും, ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അറ്റൻഡർ തസ്തികകളിലേക്കുള്ള ഇൻറർവ്യൂ ഉച്ചയ്ക്ക് 12 മണിക്കും, സാനിറ്റേഷൻ വർക്കർ തസ്തികയ്ക്കുള്ള ഇൻറർവ്യൂ ഉച്ചയ്ക്ക് 2 മണിക്കും ആരംഭിക്കും.

ഉദ്യോഗാർഥികൾ അപേക്ഷ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയുമായി ബന്ധപ്പെടാം. ഫോൺ: 0470 2605363.

Share: