ആയൂര്‍വേദ നഴ്‌സ്

211
0
Share:

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നഴ്‌സ് ഗ്രേഡ്-2 (ആയൂര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുള്ള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഗവണ്‍മെന്റ് അംഗീകൃത ആയൂര്‍വേദ നഴ്‌സിങ് ട്രെയിനിങ് കോഴ്‌സ് (ആയൂര്‍വേദം) പാസായവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 നും ഉച്ചയ്ക്ക് രണ്ടിനുമിടയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ കോളജിനു സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുന്‍പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിനു ഹാജരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ 0471 2320988 എന്ന നമ്പറില്‍ ലഭിക്കും.

Share: