ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

തിരുഃ കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻറെ പാനലിൽ ഉൾപ്പെടുത്തുന്നതിനായി താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലികമായാണ് നിയമനം നടത്തുന്നത്.
ക്ലിനിക്കൽ സൈക്കോളജിയിൽ എം.എ/എം.എസ്.സി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ ആർസിഐ അംഗീകാരമുള്ള കോളേജ്/യൂണിവേഴ്സിറ്റിയിൽ നിന്നും 2 വർഷത്തെ കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കണം.
താൽപ്പര്യമുളളവർ ജൂലൈ 22ന് മുൻപ് അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും principal@cet.ac.in എന്ന ഈമെയിൽ വിലാസത്തിലേക്ക് അയക്കണം.
അർഹരായ ഉദ്യോഗാർഥികളെ അഭിമുഖ തീയതി ഇമെയിൽ മുഖാന്തരം അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.






