സ്വയം , കൂടുതല്‍ ഉപയോഗപ്രദമാകുമ്പോള്‍ നിങ്ങള്‍ എളുപ്പത്തില്‍, കൂടുതല്‍സമ്പന്നനാകുന്നു !

Share:

എം ആർ കൂപ്മേയെർ       പരിഭാഷ: എം ജി കെ നായർ

കൂടുതല്‍ സമ്പാദിക്കാനുള്ള ഏകമാര്‍ഗ്ഗം അതിന് നിങ്ങള്‍ അര്‍ഹനാകുകയെന്നതാണ്. കൂടുതല്‍ നേടാനുള്ള അര്‍ഹത സമ്പാദിക്കാനുള്ള ഏകവഴി കൂടുതല്‍ ഉപയോഗയോഗ്യനാണ് നിങ്ങള്‍ എന്നു തെളിയിക്കുകയാണ്. “മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം ഉപയോഗയോഗ്യത”യാണെന്ന്‍ ഹൊറേസ് മന്‍ എഴുതിയിട്ടുണ്ട്.

ഉപയോഗയോഗ്യത അതിനേക്കാളും വലുതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നിങ്ങളുടെ ജീവിതവിജയത്തിൻറെ അളവുകോല്‍ ഉപയോഗയോഗ്യതയാണ്. നിങ്ങളുടെ ഉപയോഗയോഗ്യതയുടെ തുല്യ അളവിലായിരിക്കും നിങ്ങള്‍ ജീവിതത്തില്‍ വിജയിക്കുന്നത്.

ഏതെങ്കിലും വിധത്തില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ പ്രയോജനപ്പെടുന്നില്ലെങ്കില്‍ നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായും പാഴാണ്, സമ്പൂര്‍ണ്ണ പരാജയം.

ചെറിയകാര്യങ്ങളില്‍ മാത്രമാണ് നിങ്ങളെക്കൊണ്ട് പ്രയോജനമെങ്കില്‍, നിങ്ങള്‍ക്ക് പരമാവധി പ്രതീക്ഷിക്കാവുന്നത് ചെറിയ വിജയം മാത്രം. കൂടുതല്‍ അര്‍ഹിക്കുന്നില്ല. കൂടുതല്‍ സേവനം ചെയ്യുന്നില്ല – നിങ്ങള്‍ക്ക് കൂടുതല്‍ ലഭിക്കുകയില്ല. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്. ആവലാതിപ്പെടുകയും അരുത്. ജീവിതത്തില്‍ സ്വന്തം ശമ്പളച്ചെക്ക് നിങ്ങള്‍ എഴുതുന്നു. അതിൻറെ തുക നിര്‍ണ്ണയിക്കുന്നത് നിങ്ങളുടെ ഉപയോഗയോഗ്യതയുടെ അളവനുസരിച്ചാണ് – ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളതുപോലെ, മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. അവ ഉപയോഗിക്കുന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അനേകം പ്രധാനകാര്യങ്ങളില്‍ നിങ്ങള്‍ ഉപയോഗയോഗ്യനെങ്കില്‍, സാധാരണയായി അനേകം പേര്‍ക്ക് നിങ്ങളുടെ സേവനം നല്‍കുന്നുണ്ടെങ്കില്‍, വന്‍ വിജയം നിങ്ങള്‍ അര്‍ഹിക്കുകയും നേടുകയും ചെയ്യും – നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകും………..

എളുപ്പത്തില്‍!

അത് അത്രമാത്രം ലളിതമാണ്. വിജയത്തെ സങ്കീര്‍ണ്ണവും പ്രയാസകരവുമായി കാണാന്‍ ശ്രമിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അതങ്ങനെയല്ല! പ്രയോജനപ്രദം എന്നപോലെ ലളിതമാണ് വിജയം. കൂടുതലാളുകള്‍ക്ക് നിങ്ങള്‍ കൂടുതല്‍ ഉപയോഗയോഗ്യനാകുമ്പോള്‍, നിങ്ങള്‍ കൂടുതല്‍ വിജയം കൈവരിക്കുന്നു.

നിങ്ങള്‍ തീരെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വ്യക്തിയും ആയിത്തീരുന്നു.!

ഓട്ടോമേഷൻറെയും കമ്പ്യൂട്ടറൈസേഷൻറെയും പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത വ്യക്തിയാവുകയെന്നത് പരമപ്രധാനമാണ്. കമ്പ്യൂട്ടറൈസ്ഡഓട്ടോമേഷൻ മുഖാന്തിരം സാധിക്കാത്തവിധത്തില്‍ സേവനം പ്രദാനം ചെയ്യത്തക്ക വിധം വ്യക്തിപരമായ ഉപയോഗയോഗ്യത നിങ്ങള്‍ക്ക് ഉണ്ടാകുന്നുവെന്നര്‍ത്ഥം.

ഓട്ടോമേഷൻ കൊണ്ടോ കമ്പ്യൂട്ടറുകള്‍ കൊണ്ടോ ചെയ്യാന്‍ പറ്റാത്ത പലതരം സര്‍വ്വീസുകളുണ്ട്, അവ –

(1) മാനേജ്മെൻറ് :

കമ്പ്യൂട്ടറുകളും ഓട്ടോമേഷനും മാനേജ്മെന്റിനു പകരം വെക്കാവുന്നവയല്ല. കാരണം, കമ്പ്യൂട്ടറുകള്‍ എന്ത് കണക്ക് കൂട്ടണമെന്നും ഓട്ടോമേഷൻ കൊണ്ട് എന്തുല്‍പ്പാദിപ്പിക്കണമെന്നും തീരുമാനിക്കുന്നത് മാനേജ്മെൻറ് ആണ് .

(2) കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആശയമുള്ള വ്യക്തികള്‍:

നിങ്ങള്‍ മനസ്സിലാക്കേണ്ട പ്രധാന വസ്തുത (ഒരു നിമിഷത്തേക്കുപോലും അത് മറക്കരുത്!) ഒരു കംപ്യൂട്ടറിന് ആശയങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുകയില്ല എന്നുള്ളതാണ്. അതിന്മേലാണ് നിങ്ങളുടെ ജോലി ഭദ്രത. മാനേജ്മെന്റില്‍ എത്തുന്നതുവരെയും അതിനുശേഷവും.

കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രായോഗികവും പ്രയോജനകരവും ലാഭകരവുമായ ആശയങ്ങള്‍ സൃഷ്ടിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന കാലം വരെ, നിങ്ങളെ മാറ്റി ഒരു കമ്പ്യൂട്ടര്‍ തലസ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ സാധ്യമല്ല. കാരണം, കമ്പ്യൂട്ടറിന് ഒരാശയം നിര്‍മ്മിക്കാന്‍ കഴിയുകയില്ല. (നിങ്ങള്‍ക്കു കഴിയും! എങ്ങനെയെന്ന്‍ ഈ പരമ്പര പഠിപ്പിക്കും….. അടുത്തുവരുന്ന അനേകം അദ്ധ്യായങ്ങളില്‍)

എല്ലാരംഗത്തുമുള്ള എല്ലാ ബിസിനസ്സകളേയും തുടര്‍ന്നുള്ള നിലനില്പ്, മെച്ചപ്പെടുത്തുന്നതിനു സ്ഥിരമായി ക്ഷേപിക്കുന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

ഒരാശയത്തിൻറെ പ്രായോഗികത നിശ്ചയിക്കാനും അതിനെ വിലയിരുത്താനും അതില്‍ അന്തര്‍ഹിതമായ ലാഭസാദ്ധ്യത എടുത്തുകാണിക്കാനും കമ്പ്യൂട്ടറുകള്‍ക്ക് സഹായിക്കാന്‍ സാധിക്കും – എന്നാല്‍ (നിങ്ങളെപ്പോലെയുള്ള) ആളുകള്‍ക്ക് മാത്രമേ ഒരാശയം ആദ്യമായി സൃഷ്ടിക്കുവാന്‍ കഴിയുകയുള്ളു. പ്രയോജനകരവും ലാഭകരവുമായ ആശയങ്ങള്‍ എങ്ങനെ സ്ഥിരമായി നിങ്ങള്‍ക്ക് സൃഷ്ടിക്കുവാന്‍ കഴിയുമെന്ന്‍ ഈ പുസ്തകത്തിലെ ഇനി വരുന്ന അനേകം അദ്ധ്യായങ്ങള്‍ നിങ്ങളെ പഠിപ്പിക്കും. അവ നിങ്ങളെ ഒഴിവാക്കാന്‍ പാടില്ലാത്ത വ്യക്തി ആക്കുക മാത്രമല്ല, നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം നേടിത്തരികയും നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കുകയും ചെയ്യും….. എളുപ്പത്തില്‍!

(3) ജനങ്ങളുമായി ഇടപെടല്‍:

81 ശതമാനം ജോലികളും ആളുകളുമായി ഇടപെടുന്ന തരത്തിലുള്ള ജോലികളാണെന്ന് എട്ടാമദ്ധ്യായത്തില്‍ നിങ്ങള്‍ പഠിച്ചു. വ്യക്തിപരമായി, ആളുകള്‍ തമ്മില്‍ പരസ്പരബന്ധം ആവശ്യമുള്ള ജോലികളാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് പകരം ഉപയോഗിക്കാനാവില്ല. ഭാവിയിലെ എല്ലാത്തരം ജോലികളുടെയും 81 ശതമാനം ആളുകളുമായി ഇടപെട്ട് ചെയ്യേണ്ട ജോലികളാണെന്ന വസ്തുത ഓര്‍മ്മിക്കുക.

ആളുകള്‍ മറ്റുള്ള ആളുകള്‍ക്കു ചെയ്യുന്ന സേവനങ്ങള്‍ക്ക് സഹായിക്കാനും കാര്യങ്ങള്‍ ലഘുകരിക്കാനും കമ്പ്യൂട്ടറുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു – എന്നാല്‍ കമ്പ്യൂട്ടറുകള്‍ക്ക് മനുഷ്യന് പകരം നില്‍ക്കാനാവില്ല.

ആളുകളുമായി ഇടപെടുന്നതിനുള്ള തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകത്തിലെ തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ നിങ്ങളെ പഠിപ്പിക്കും. എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകാനുള്ള ഏറ്റവും വലുതും (81 ശതമാനം) സുനിശ്ചിതവുമായ മാര്‍ഗ്ഗം ഉടന്‍ നിങ്ങള്‍ക്ക് കരഗതമാകും!.

അടുത്ത അദ്ധ്യായം : എന്തും മെച്ചപ്പെടുത്തി എളുപ്പത്തിൽ സമ്പന്നനാകാം

SPECIAL OFFER!

* എങ്ങനെ സമ്പന്നനാകാം ; എളുപ്പത്തിൽ ( HOW YOU CAN GET RICHER QUICKER ! )

നൂറിലേറെ രാജ്യങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞട്ടുള്ള ( Best Seller ) ‘സക്സസ് ഫൗണ്ടേഷൻ ( യു എസ് എ ) യുടെ ഇംഗ്ലീഷ് പതിപ്പ് ( HOW YOU CAN GET RICHER QUICKER ! ) ഏറ്റവും കുറഞ്ഞ വിലയ്ക്ക് ( രൂ 30 /- ) ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. (കൂടുതൽ വിവരങ്ങൾക്ക് താഴെ ക്ലിക് ചെയ്യുക )
https://careermagazine.in/product/richer-quicker/ )

ഇപ്പോൾത്തന്നെ * രൂ 30 /-  ഓൺലൈൻ ആയി അടച്ചു ഡൗൺ ലോഡ് ചെയ്യുക.

” മനുഷ്യർ ജീവിത വിജയം നേടാത്തത് , വിജയിക്കാൻ കഴിയാത്തത് കൊണ്ടല്ല; എങ്ങനെ വിജയിക്കാൻ കഴിയും എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്”.
– എം ആർ കൂപ്മേയർ

*Limited period OFFER!

Share: